രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും :നാളെ മുതൽ മാരത്തൺ പ്രചാരണം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്ന് രാത്രി പത്തിന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം നാളെ രാവിലെ പത്തനാപുരത്തും, പത്തനംതിട്ടയിലും, വൈകുന്നേരം ആലപ്പുഴയിലും, തിരുവനന്തപുരത്തും നടക്കുന്ന പൊതു പരിപാടികളില്‍ പ്രസംഗിക്കും. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ വസതിയും അദ്ദേഹം സന്ദര്‍ശിക്കും.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി കണ്ണൂരിലേക്ക് പുറപ്പെടും. മറ്റന്നാള്‍ രാവിലെ 7.30ന് കണ്ണൂരില്‍ കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ യു.ഡി.എഫ് നേതാക്കളെുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തിരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവമ്പാടിിലും, വൈകുന്നേരം വണ്ടൂരും, തൃത്താലയും നടക്കുന്ന പൊതു പരിപാടികളിലും പ്രസംഗിക്കും.