കിഡ്സ്‌ ഇന്റർനാഷണൽ പ്രീസ്കൂളിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

കുവൈത്ത് സിറ്റി :മംഗഫ് കിഡ്സ്‌ ഇന്റർനാഷണൽ സ്കൂളിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ദേശീയ പതാക അനാവരണം ചെയ്ത് പരിപാടികൾക്ക് തുടക്കം കുറിച്ചു. വിദ്യാർഥികളുടെ ദേശഭക്തിഗാനങ്ങളും കലാ സാംസ്‌കാരിക പരിപാടികളും വളരെയധികം ആസ്വാദകരമായിരുന്നു. ത്രിവർണ്ണ പതാകയാൽ അലങ്കരിച്ച സ്കൂളും പരിസരവും ത്രിവർണ്ണ വേഷങ്ങൾ അണിഞ്ഞുള്ള കുട്ടികളുടെ നൃത്തങ്ങളും കാഴ്ചയ്ക്ക് മിഴിവേകി. ക്വിസ് പരിപാടിയും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെട്ടു. പ്രിൻസിപ്പൽ നിലോഫർ ഖാസി,വൈസ്പ്രിൻസിപ്പൽ ഗായത്രിഭാസ്കരൻ, അഡ്മിൻ മാനേജർ നാജിയഖാദർ, അധ്യാപികമാർ എന്നിവർ നേതൃത്ത്വം നൽകി.