നാട്ടിലും പോകാം വോട്ടും ചെയ്യാം കെഎംസിസി വോട്ട് വിമാനം രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈത്ത് സിറ്റി :കേരള മുസ്ലിം കൾച്ചറൽ സെൻറർ( കെഎംസിസി) “വോട്ട് വിമാനം” രജിസ്ട്രേഷൻ ആരംഭിച്ചു ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സുവർണാവസരം ഒരുക്കുകയാണ് കെഎംസിസി. ഏപ്രിൽ 20ന് രാവിലെ 8 മണിക്ക് പുറപ്പെടുന്ന ഇൻഡിഗോ എയർലൈൻസിലാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് കോപ്പി, ഇലക്ഷൻ ഐഡി കാർഡ് കോപ്പി, വോട്ടർപട്ടികയിൽ പേര് ഉണ്ടെന്ന് തെളിയിക്കുന്ന രേഖ, എന്നിവയാണ് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കേണ്ടത്.