സ്ഥിതി വിവര കണക്ക് പുറത്ത് :കുവൈത്തിൽ പത്ത് ലക്ഷത്തിലധികം പ്രവാസികളുടെ പരമാവധി ശമ്പളം 125 ദിനാർ മാത്രം

കുവൈത്ത് സിറ്റി സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന 16, 73, 242 വിദേശികളിൽ 10, 38, 194 പേർക്കും ലഭിക്കുന്ന മാസശമ്പളം പരമാവധി 125 ദീനാർ (ഏകദേശം 28000 രൂപ )സ്വകാര്യ മേഖലയിലെ മൊത്തം വിദേശികൾ കൈപ്പറ്റുന്നത് 54.79 കോടി ദിനാറാണ് 5000 ദിനാറിന് മേലെ ശമ്പളമുള്ള 1492 വിദേശികളാണ് കുവൈത്തിൽ ഉള്ളത്. 74, 60, 000 ദിനാർ ആണ് ഇവർക്ക് പ്രതിമാസ ശമ്പളമായി ലഭിക്കുന്നത് 126 ദിനാർ മുതൽ 325 ദിനാർ വരെ മാസ ശമ്പളമുള്ള 3, 65, 348 പേർക്ക് പ്രതിമാസം 11 87 38 100 ദിനാർ ആണ് ശമ്പളം. 326 മുതൽ 650 വരെ ദീനാർ ശമ്പളമുള്ള 1, 27, 735 വിദേശികൾ ആണ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത്