മുസ്ലിം പള്ളികളിൽ സ്ത്രീ പ്രവേശനം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി :മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതിന് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധിയെ അടിസ്ഥാനമാക്കി തുല്യതാ അവകാശം ഈ വിഷയത്തിൽ ഉണ്ടായെന്ന് പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു മക്കയിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടോ കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ഹർജി നൽകിയവരുടെ മറുപടി മുസ്ലിം വ്യക്തിനിയമ ബോർഡ്, ദേശീയ വനിതാ കമ്മീഷൻ, കേന്ദ്ര വഖഫ് കൗൺസിൽ, എന്നിവർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട് സ്ത്രീകൾക്ക് നമസ്കാരത്തിനും പ്രാർത്ഥനയ്ക്കും എല്ലാ പള്ളികളിലും പ്രവേശനം അനുവദിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം