കുവൈത്തിൽ മരുന്ന് വിപണനം ബാർ കോഡിങ് സംവിധാനത്തിലേക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്നുകളുടെ അനധികൃത വിൽപന തടയാനും രോഗികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാനും ആയി മരുന്ന് വിപണനം പരിപൂർണമായി ബാർ കോഡിങ് സംവിധാനത്തിലേക്ക് മാറ്റുന്നു. ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോക്ടർ അബ്ദുള്ള അൽ ബാദർ ആണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.ബാർ കോഡിങ് സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ മരുന്നുകളിലെ വ്യാജൻമാരെ പ്രതിരോധിക്കുവാനും ഗുണമേന്മ ഉറപ്പു വരുത്തുവാനും കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു ഒരു പരിധി വരെ മരുന്നുകളുടെ വില വർധനവും ഇതിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.