“ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി” സ്ത്രീവിരുദ്ധ പരാമർശമുള്ള കെ സുധാകരന്റെ തിരഞ്ഞെടുപ്പ് വീഡിയോ വിവാദത്തിലേക്ക്

“ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി” സ്ത്രീവിരുദ്ധ പരാമർശമുള്ള കെ സുധാകരന്റെ തിരഞ്ഞെടുപ്പ് വീഡിയോ വിവാദത്തിലേക്ക്
കണ്ണൂർ :യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ വിവാദം സൃഷ്ടിക്കുന്നു “ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി” എന്ന എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പുരുഷ മേധാവിത്വത്തെ അനുകൂലിക്കുകയും സ്ത്രീകൾ അടുക്കളയിൽ ഒതുക്കപ്പെടേണ്ടവരാണ് എന്ന ധാരണ പ്രചരിപ്പിക്കുകയുമാണ് വീഡിയോയിലൂടെ എന്ന് സോഷ്യൽ മീഡിയ വിമർശിക്കുന്നു രൂക്ഷമായ വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെയായി സോഷ്യൽ മീഡിയയിൽ ആളുകൾ കമെന്റുകളായി രേഖപ്പെടുത്തുന്നത്.