കിടിലൻ ഓഫറുകളുമായി ലുലു ഗ്രൂപ്പിന്റെ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ 2019

കുവൈത്ത് സിറ്റി :ഗൾഫ് മേഖലയിലെ മികച്ച റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ അൽറായി ഔട്ട്ലെറ്റിൽ ആരംഭിച്ച ഫ്‌ളേവേർസ് ഓഫ് ഇന്ത്യ 2019 ആകർഷകമായ വിലക്കുറവുകൊണ്ട് ശ്രദ്ധേയമാകുന്നു. കുവൈത്ത് ഇന്ത്യൻ അംബാസഡർ ശ്രീ കെ. ജീവസാഗറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പരിപാടിക്ക് ആശംസകളർപ്പിച്ചുകൊണ്ട് ലുലു ഹൈപ്പെർമാർകറ്റ് മാനേജ്മെന്റ്, സ്റ്റാഫുകൾ മാധ്യമപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. 11 ദിവസം നീണ്ടുനിൽക്കുന്ന ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ 2019 ഫെസ്റ്റിവലിൽ രാജ്യത്തുള്ള മുഴുവൻ ലുലു ഔട്ട്ലെറ്റുകളിലും ആകർഷകമായ വിലക്കുറവാണ് ഇന്ത്യൻ വിഭവങ്ങൾക്ക് നൽകുന്നത്. ഭക്ഷ്യോൽപ്പന്നങ്ങൾക്കുപുറമെ വസ്ത്രങ്ങൾക്കും കച്ചവടവസ്തുക്കൾക്കും വിലക്കിഴിവ് ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്