കുവൈത്തിലെ ഫഹാഹീൽ ഏരിയയിൽ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി കുവൈത്തിലെ ഫഹാഹീൽ ഏരിയയിൽ വച്ച് ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.ഇവിടെ സ്കൂളിന് സമീപമുള്ള മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതൻ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം  അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് പൊലീസ് മൃതദേഹം താഴെയിറക്കുകയും കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു.