ശ്രീലങ്കൻ യുവതിയുടെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആഭരണങ്ങൾ കവർന്ന സംഭവം: മോഷ്ടാവിനെ പോലീസ് തിരയുന്നു

കുവൈത്ത് സിറ്റി :ശ്രീലങ്കൻ യുവതിയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചുകയറി മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ മോഷ്ടാവിനെ പിടികൂടാൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി ഇന്നലെ രാത്രി മങ്കഫിൽ വച്ചാണ് മോഷണം നടന്നത്. മോഷ്ടാവ് യുവതിയുടെ അപ്പാർട്ട്മെന്റിൽ അതിക്രമിച്ച് കടക്കുകയും കുരുമുളക് സ്പ്രേ ബലമായി മുഖത്തേക്ക് പ്രയോഗിച്ചതിന് ശേഷം അപ്പാർട്ട്മെൻറ് നിന്നും വിലകൂടിയ വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു