ഓപ്പറേഷൻ തീയേറ്ററിൽ നഴ്സുമാർക്ക് പകരം ക്ലീനിങ് ജോലിക്കാർ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കുവൈത്ത് സിറ്റി :കുവൈത്തിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയേറ്ററിൽ നഴ്സുമാർക്ക് പകരമായി ക്ലീനിങ് തൊഴിലാളികൾ ജോലിചെയ്ത സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. സ്വദേശി പൗരൻ ഫോണിലൂടെ റെക്കോർഡ് ചെയ്ത വീഡിയോയിലൂടെ ഇവരുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തുകയായിരുന്നു. ആരോഗ്യമന്ത്രി ഡോ. ഷെയ്ക്ക് ബാസൽ അൽ സബയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് ശേഷം കുറ്റക്കാരെന്ന് തെളിയുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു