ഫുട്ബോൾ ഫിയസ് റ്റ 2019 : മാക് കുവൈത്ത് എഫ് സിക്ക് കിരീടം

കുവൈത്ത് സിറ്റി:

ഫഹാഹീൽ എഫ് സി ബ്രദേഴ്സ് കെഫാക് കുവൈത്തുമായി സഹകരിച്ച് നടത്തിയ ഫുട്ബോൾ ഫിയസ് റ്റ   2019 സെവൻസിൽ മാക് കുവൈത്ത് എഫ്സി കിരീടം നേടി ഗോൾരഹിത സമനിലയിൽ സമാപിച്ച മത്സരത്തിൽ ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയം. മാക് കുവൈത്ത് എഫ് സി ഫഹാഹീൽ ബ്രദേഴ്സിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത് മികച്ച താരം ഫൈസൽ (മാക് കുവൈത്ത് എഫ് സി )ഗോൾ കീപ്പർ ഫൈസൽ (സിൽവർ സ്റ്റാർ)ഡിഫൻഡർ ആയി അഷ്റഫ്(ഫഹാഹീൽ ബ്രദേഴ്സ്) ടോപ്സ്കോററായി യൂനുസ് (ഫഹാഹീൽ ബ്രദേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു സിപി സലീം, സമദ്, ഷമീർ, സെബാസ്റ്റിയൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു