ഇനിയില്ല പഞ്ചിങ്

കുവൈത്ത് സിറ്റി :കുവൈത്ത് പെട്രോളിയം കമ്പനിയെ പഞ്ചിങ് സംവിധാനത്തിലൂടെ ഹാജർ നില രേഖപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. പെട്രോളിയം മേഖലയുടെ പരിഷ്കരണ സമിതി അംഗമായ ഫഹദ് അൽ അജമിയാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത് . പെട്രോളിയം മേഖല പരിഷ്കരണസമിതിയുടെ ആസ്ഥാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗദിയുമായി പങ്കാളിത്തമുള്ള അൽ ഖഫ്ജിയിൽ മാത്രമാണ് എണ്ണ മേഖലയിൽ പഞ്ചിങ് ഏർപ്പെടുത്തേണ്ട സാഹചര്യമുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതിനിടെ എണ്ണ മേഖലയിലെ ജീവനക്കാരുടെ സേവന -വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലുൾപ്പെടെ മാറ്റം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു