കുവൈത്തിൽ റമദാൻ പ്രമാണിച്ച് പരിശോധന കർശനമാക്കുന്നു, സിവിൽ ഐഡി മുഴുവൻ സമയവും കൈവശം വെക്കാൻ കർശന നിർദേശം.

കുവൈത്ത് സിറ്റി :റമദാനിലെ യാചന തടയുവാൻ വേണ്ടി കുവൈത്തിൽ പരിശോധന കർശനമാക്കി. കൃത്യമായ രേഖകളില്ലാതെ അനധികൃതമായി താമസിക്കുന്നവരെയും, റമദാനിൽ യാചന നടത്തുന്നവരെയും പിടികൂടുവാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വലിയ രീതിയിലുള്ള പരിശോധനയാണ് വരും ദിവസങ്ങളിൽ നടക്കുക