കട ബാധ്യത : സ്വദേശി മധ്യ വയസ്കൻ ആറുനില കെട്ടിടത്തിനും നിന്നും ചാടി ആത്മഹത്യ ചെയ്തു

കുവൈത്ത് സിറ്റി : അറുപത് വയസ്സുള്ള സ്വദേശി മധ്യവയസ്കൻ നുക്ര ഏരിയയിലെ ആറു നില കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കട ബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾക്കായി മൃതദേഹം ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് കൈമാറി