അബ്ബാസിയ :കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈത്ത് കെ.എം.സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇശൽ സായാഹ്നം ഇന്ന് 7മണിക്ക് അബ്ബാസിയ യൂണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്നു. പരിപാടിയിൽ നോവിന്റെ ഗായകൻ ജംഷീർ കൈനിക്കരയും കുവൈത്തിലെ മറ്റു പ്രമുഖ ഗായകരും അണിനിരക്കുന്നു. വിരഹവും സ്വപ്നങ്ങളും ഇടകലർത്തി ശ്രോതാക്കളെ ആസ്വാദനത്തിന്റെ പുതു തലങ്ങളിലേക്ക് എത്തിക്കുന്ന ജംഷീർ കൈനിക്കരയുടെ സാന്നിധ്യം ഒരു നവ്യാനുഭവം തന്നെയാകുമെന്നാണ് കലാ സ്നേഹികൾ കരുതുന്നത്. ജീവിതത്തിന്റെ ഇടറിയ വഴികളെ സംഗീതത്തിലൂടെ തിരിച്ചു പിടിച്ച ജംഷീർ കൈനിക്കര ആശ്രയമറ്റവരുടെ പ്രതീക്ഷ കൂടിയാണ്.പിറന്ന നാടിന്റെ ഓർമ്മകൾ സ്ഫുരിക്കുന്ന ഗാനങ്ങളുമായി നോവിന്റെ ഗായകൻ പാടുമ്പോൾ കാണികളെ അത് ആസ്വാദനത്തിന്റെ പരകോടിയിൽ എത്തിക്കുമെന്നാണ് കലാ സ്നേഹികളുടെ പ്രതീക്ഷ.