കുവൈത്ത് സിറ്റി: കേടുവന്ന 23 ടൺ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടി നശിപ്പിച്ചു. ഫിലിപ്പീനിൽനിന്ന് ഇറക്കുമതി ചെയ്ത നട്സാണ് മനുഷ്യോപയോഗത്തിന് പറ്റാത്തതായി കണ്ടെത്തിയതിനെ തുടർന്ന് പിടികൂടിയത്. ഇവയുടെ സാമ്പിൾ പ്രത്യേക ലാബിൽ പരിശോധിച്ച ശേഷമാണ് അധികൃതർ നടപടി സ്വീകരിച്ചത്. പിടികൂടിയ ഭക്ഷ്യയുൽപന്നം പിന്നീട് നശിപ്പിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.