കുവൈത്ത് സിറ്റി :ലോകത്തിലെ അതി സമ്പന്നരുടെ പട്ടിക ഫോർബ്സ് മാസിക പുറത്ത് വിട്ടു. 131 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ആമസോൺ കമ്പനിയുടമ ജെഫ് ബെസോസ് ഒന്നാമതെത്തി.
96.5 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ബിൽഗേറ്റ്സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാറൻ ബഫറ്റ് 82.5 ബില്യൺ ഡോളർ
ബെർണാൽഡ് അർനോൾട്ട് 76 ബില്യൺ ഡോളർ
കാർലോസ് സ്ലിം ഹെല് 64 ബില്യൺ ഡോളർ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം നേടിയവർ.
ആഗോള വ്യാപാര ഭീമനായ ആമസോണിന്റെ സ്ഥാപകനാണ് ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തിയായ ജെഫ് ബെസോസ്. ഇന്ത്യയിൽനിന്നും ഫോർബ്സ് പട്ടികയിൽ ഇടം പിടിച്ച 106 അതി സമ്പന്നരിൽ മുകേഷ് അംബാനിയാണ് ഒന്നാമൻ. രണ്ട് വനിതകൾ മാത്രമാണ് പട്ടികയിൽ ഉള്ളത് . ലോറൽ ഹൈറെസ്സ് ആലിസ് വാൽ ട്ടൻ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച വനിതകൾ.
ഇന്ത്യയിൽ നിന്നും മുകേഷ് അംബാനിയാണ് ഒന്നാമതെത്തിയത്. ലോക റാങ്കിങ്ങിൽ അദ്ദേഹം 13 സ്ഥാനത്തെത്തി 50 ബില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
മലയാളികൾക്ക് അഭിമാനമായി 4.70 ബില്യൺ ഡോളറിന്റെ ആസ്തിയുമായി (32,900 കോടി ) ലു ലു ഗ്രൂപ്പ് ഉടമ എം എ യൂസഫലി മലയാളികളിൽ ഒന്നാമനായി .
അതിസമ്പന്നരായ മലയാളികളും അവരുടെ ആസ്തിയും ആഗോള റാങ്കിങ്ങും ചുവടെ :
1. എം എ യൂസഫലി
ആസ്തി :4.70 ബില്യൺ ഡോളർ
ഗ്ലോബൽ റാങ്ക് :394
2.രവി പിള്ള
ആസ്തി :3.90 ബില്യൺ ഡോളർ
റാങ്ക് :529
3.സണ്ണി വർക്കി
ആസ്തി : 2.40 ബില്യൺ ഡോളർ
റാങ്ക് :962
4.ക്രിസ് ഗോപാല കൃഷ്ണൻ
ആസ്തി :2.20 ബില്യൺ ഡോളർ
റാങ്ക് :1057
5 ഷിബുലാൽ
ആസ്തി :1.40 ബില്യൺ ഡോളർ
റാങ്ക് :1605
6. ഡോ ഷംസീർ വയലിൽ
ആസ്തി :1.40 ബില്യൺ ഡോളർ
റാങ്ക് :1605
7 ടി എസ് കല്യാണ രാമൻ
ആസ്തി :1.20 ബില്യൺ ഡോളർ
റാങ്ക് 1818