കുവൈത്ത് സിറ്റി :നഴ്സുമാർക്കും മസ്ജിദുകളിലെ മുഅദ്ദിൻ മാർക്കും ഡ്രൈവിങ് ലൈസൻസിന് നിരോധനം വരുന്നു.പൊതുഗതാഗത മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ യൂസഫ് അൽ ഖദ്ദായെ ഉദ്ദരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇതിലൂടെ നഴ്സുമാർക്ക് യാത്ര ചെയ്യാൻ ആരോഗ്യമന്ത്രാലയത്തിന്റെ ബസുകൾ കൂടുതലായി ഉപയോഗപ്പെടുത്തുകയും ഗതാഗത കുരുക്കുകൾ ലഘൂകരിക്കാനുമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. മസ്ജിദുകളിലെ മുഅദ്ദിൻമാർ ഭൂരിപക്ഷവും അവർ ജോലിചെയ്യുന്ന പള്ളികളിൽ തന്നെ താമസിക്കുന്നവരായത് മൂലമാണ് നിരോധനത്തിൽ അവരെയും ഉൾപ്പെടുത്തിയത്.