കുവൈത്ത് സിറ്റി :കുവൈത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു അർ താർ റോഡിൽ വെച്ചാണ് അപകടമുണ്ടായത് മരിച്ചവരും പരിക്കേറ്റവരും വിദേശികളാണെന്നാണ് പ്രാഥമിക നിഗമനം ഫയർ ഫോഴ്സും പോലീസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി