ന്യൂസിലൻഡിലെ മസ്‌ജിദുകളിൽ ഭീകരാക്രമണം , 40 പേർ കൊല്ലപ്പെട്ടു

ഇന്ന് (വെള്ളിയാഴ്ച) വെളുപ്പിന് ന്യൂസിലൻഡിലെ രണ്ടു മസ്‌ജിദുകളിൽ പ്രാർത്ഥനയ്ക്ക്ക് എത്തിയവർക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 40 പേർ കൂട്ടക്കൊല ചെയ്യപ്പെട്ടു . ഒരു സ്ത്രീ അടക്കം 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു . 20 പേർ ആശുപത്രിയിലാണ് . ക്രൈസ്റ്റ് ചർച്ചയിലാണ് ആക്രമണം നടന്നത് . കാരണം വ്യക്തമല്ല എന്നാൽ വളരെ ആസൂത്രിതമായിരുന്നു ആക്രമണം എന്ന് പോലീസ് പറഞ്ഞു .