വയനാട് : രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കണമെന്ന് യു ഡി എഫിലെ യുവ തുർക്കികളായ വി ടി ബൽറാമും കെ എം ഷാജിയും. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്
വി. ടി ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് :
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.
കെ എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഗാന്ധി കേരളത്തിൽ തന്നെയാണ് മത്സരിക്കേണ്ടത്.രാജ്യത്തെ ഫാഷിസ്റ്റുകൾക്കെതിരെയുള്ള രാഷ്ട്രീയയമായ പോരാട്ടത്തിന്റെ സർവ്വസൈന്യാധിപന് കേരളമാണ് അനുയോജ്യം.കേരളത്തിൽ അദ്ദേഹം മത്സരിക്കുന്നതോടെ രാഷ്ട്രീയ ഭീകരതക്കെതിരെയുള്ള പോരാട്ടം കൂടിയായിരിക്കും അത്. ദക്ഷിണേന്ത്യയിലെ മതേതര മുന്നേറ്റത്തിന് കരുത്തും പ്രചോദനവുമായി അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മാറും. കേരളത്തെ സംബന്ധിച്ച് ഓരോ മലയാളിക്കും അഭിമാനവും സന്തോഷവും പകരുന്ന ഒന്നായിരിക്കുമത്. രാഹുൽജിക്ക് കേരളത്തിലേക്ക് ഊഷ്മളമായ സ്വാഗതം!
വി ടി ബൽറാമിന് പിന്തുണ💪💪