ഇറ്റലിയിൽ 50 കുട്ടികൾ കയറിയ ബസ് ഡ്രൈവർ റാഞ്ചി , തീ കത്തിക്കാൻ ശ്രമം , കുട്ടികൾ ബസ് പൊളിച്ച് രക്ഷപ്പെട്ടു .

ഇറ്റലിയുടെ കുടിയേറ്റ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് ഒരു സെനഗൽ പ്രവാസിയായ ഇറ്റാലിയൻ ബസ് ഡ്രൈവർ ഇന്ന് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് വിദ്യാർഥികളെയും പോലീസിനെയും ഞെട്ടിച്ച് ആകാംഷയുടെ മുൾമുനയിൽ നിർത്തി . പതിവ് റോഡിൽ നിന്ന് മാറ്റി ബസ് കൊണ്ടുപോയ ഡ്രൈവർ ബസ് മുഴുവൻ പെട്രോൾ ഒഴിക്കുകയും കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു . ഉടൻ ഒരു കുട്ടി പോലീസിനെ വിവരം അറിയിച്ചു . എന്നാൽ ഡ്രൈവർ തീ കത്തിക്കാൻ തുടങ്ങിയിരുന്നു . നമ്മൾ എല്ലാവരും മരണത്തിനു കീഴടങ്ങുകയാണെന്ന് അലറിക്കൊണ്ടാണ് ഇയാൾ തീ കൊടുത്തത്‌ . കുട്ടികൾ സർവ ശക്തിയും ഉപയോഗിച്ച് പുറകു വശത്തെ ഗ്ലാസ് തള്ളിയും തല്ലിയും പൊട്ടിച്ചു രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു . 16 പേർക്ക് പുക കാരണം ശ്വാസ തടസ്സം നേരിട്ടു . മറ്റു പലർക്കും ചെറിയ മുറിവുകൾ പറ്റി . ആർക്കും ഗുരുതര പരിക്കില്ല . കുടിയേറ്റക്കാരെ സ്വീകരിക്കണമെന്നതായിരുന്നു റാഞ്ചിയുടെ ആവശ്യം . ഇയാൾ അറസ്റ്റിലാണ് .