കരിപ്പൂർ :കോഴിക്കോട് വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച പുതിയ അന്താരാഷ്ട്ര ടെർമിനൽ ഇന്ന് മുതൽ പൂർണ തോതിൽ പ്രവർത്തനക്ഷമമാകും .വിമാനത്താവള അതോറിറ്റിയുടെ ചെന്നൈയിലെ റീജണൽ എക്സിക്യൂറ്റീവ് ഡയറക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ വൈകുന്നേരത്തോടെ തുറന്ന് കൊടുക്കും നിലവിലുള്ള ആഗമന ഹാൾ ഇനി മുതൽ രാജ്യാന്തര യാത്രയ്ക്കാർക്ക് പുറപ്പെടാനുള്ള ഹാളാക്കി മാറ്റും .ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞമാസം 22വർണർ ജസ്റ്റിസ് പി സദാശിവം നിർവഹിച്ചിരുന്നു