കുവൈത്ത് സിറ്റി :കഴിഞ്ഞ വർഷം കുവൈത്തിൽ 3390 കുട്ടികൾ വിവിധ കേസുകളിൽ പ്രതി ചേർക്കപ്പെട്ടെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചു കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. 2316 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതിൽ 226 എണ്ണം കൊടും കുറ്റങ്ങളുടെ പരിധിയിൽ പെടുന്നു. 1180 ജുവൈനൽ കേസുകളിലാണ് വിധിയുണ്ടായത്.
കുറ്റകൃത്യങ്ങളും ശതമാനവും:
ഗതാഗത നിയമ ലംഘനം:(61.1%)
മർദ്ദനം(14.7%)
കളവ് (9.8%)
മറ്റ് കുറ്റകൃത്യങ്ങൾ (3. 8%)
മദ്യം, മയക്കുമരുന്ന് (2.7%)
അപമര്യാദയായി പെരുമാറൽ (2.6%)
പരിസ്ഥിതി നിയമ ലംഘനം (2.5%)
ജോലി തടസ്സപെടുത്തൽ (1.5%)
ഫോൺ സോഷ്യൽ മീഡിയ ദുരുപയോഗം (1.5%)
എന്നിങ്ങനെയാണ് നിരക്ക്.
15-17 ഇടയിൽ പ്രായമുള്ളവരാണ് ജുവൈനൽ കുറ്റകൃത്യങ്ങളിൽ 67 ശതമാനവും.
ആകെ കേസുകളിൽ 3199 കേസുകളിൽ ആൺകുട്ടികളും 191 കേസുകളിൽ പെൺകുട്ടികളും പ്രതികളാണെന്ന് നീതി ന്യായ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഗവർണറേറ്റ് അടിസ്ഥാനത്തിൽ ജഹ്റ, അഹമ്മദി, ഹവല്ലി, എന്നിവിടങ്ങളിൽ 20 ശതമാനവും ഫർവാനിയ 18 ശതമാനം ക്യാപിറ്റൽ 13 ശതമാനം മുബാറക് അൽ കബീർ 9ശതമാനം എന്നിങ്ങനെയാണ് മന്ത്രാലയം പുറത്ത്
വിട്ട കേസുകളുടെ നിരക്ക്.