കുവൈത്ത് സിറ്റി :സിവിൽ ഐ ഡിയിലെ വിവരങ്ങൾ പാസ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയില്ല എന്ന പേരിൽ നിരവധി യാത്രക്കാർക്ക് നാട്ടിലേക്കുള്ള യാത്ര മുടങ്ങി .ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത് .പാസ്പോട്ടുകളിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന സമ്പ്രദായം മാർച്ച് പത്ത് മുതൽ നിർത്തിവെച്ചതോടെ കർശന പരിശോധനകളാണ് എയർപോർട്ടിൽ നടക്കുന്നത് .മുഴുവൻ വിവരങ്ങളും ഐ ഡി കാർഡിൽ ഉൾകൊള്ളിക്കുന്ന രീതിയാണ് പകരം പ്രാബല്യത്തിൽ വരുത്തിയത് .പാസ്പോര്ട്ട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ചിട്ടില്ലാത്തവർ യാത്ര പോകുമ്പോൾ കാലാവധിയുള്ള പാസ്പോർട്ടിന് പുറമെ സിവിൽ ഐ ഡി കാർഡ് കൂടെ കയ്യിൽ കരുതണം.
ഇവർ പാസ്പോർട്ടിലേയും സിവിൽ ഐ ഡി യിലെയും പേരുകളിൽ സ്പെല്ലിങ് വ്യത്യാസമില്ലെന്ന് ഉറപ്പ് വരുത്തണം .പുതിയ സാഹചര്യത്തിൽ സ്പെല്ലിങിൽ വ്യത്യാസമുണ്ടാവുകയാണെങ്കിൽ യാത്രക്ക് വിഘാതം സൃഷ്ടിക്കും .അറബിയിലെയും ഇംഗ്ലീഷിലേയും പേരുകൾ പരിശോധിക്കും .അതേസമയം നിലവിൽ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിച്ച വ്യക്തികൾക്ക് സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല .ഇവർ ഇഖാമ പുതുക്കുന്ന സമയത്ത് തെറ്റില്ലെന്ന് ഉറപ്പാക്കിയാൽ മതിയാകും
1889988 എന്ന ഹോട്ട് ലൈൻ നമ്പറിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെ വരെ സംശയ നിവാരണങ്ങൾക്ക് വിളിക്കാവുന്നതാണ്