പ്രവാസികൾ ആരോഗ്യത്തിന് അധികം പണം ചിലവഴിക്കണം :ഇൻഷുറൻസ് ഫീസ് വർധിച്ചേക്കും .

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ സ​ന്ദ​ര്‍ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ര്‍ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം സം​ബ​ന്ധി​ച്ച്​ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​റ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് മൂ​ന്നു​മാ​സം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മേ നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് പ്രാ​ദേ​ശി​ക പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​

നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ താ​ൽ​ക്കാ​ലി​ക ആ​വ​ശ്യ​ത്തി​നോ സ​ന്ദ​ർ​ശ​ന​ത്തി​നോ കു​വൈ​ത്തി​ലേ​ക്ക് വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ​ക്ക് വി​സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ കൂ​ടി അ​ട​ക്കേ​ണ്ടി​വ​രും. സ​ന്ദ​ർ​ശ​ന വി​സ​ക്കു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ അ​ട​ച്ച​തി​​െൻറ രേ​ഖ സ്​​പോ​ൺ​സ​ർ സ​മ​ർ​പ്പി​ക്കേ​ണ്ടി​വ​രും. തു​ട​ർ​ന്ന്​ ഇ​വ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സി​​െൻറ പ​രി​ര​ക്ഷ​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കും.

അ​തി​നി​ടെ, സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും അ​ത്യാ​വ​ശ്യ​മാ​യ സ​ർ​ജ​റി​യും മാ​ത്ര​മാ​ണ്​ ഉ​ൾ​ക്കൊ​ള്ളു​ക. മു​മ്പു​ള്ള രോ​ഗ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ വേ​ണ്ട​തി​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ​ക്കും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ല. ഇ​വ​ർ​ക്ക്​ ഫീ​സ്​ ന​ൽ​കി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടാം. ചി​കി​ത്സാ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി മാ​ത്രം വി​സ​യെ​ടു​ക്കു​ന്ന​ത്​ ത​ട​യി​ടാ​നാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ നിർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം തു​ക ​എ​ത്ര​യെ​ന്ന​ത്​ സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നില്ല.