കുവൈത്ത് സിറ്റി: ക്രൂശിതനായ ക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കുന്ന ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കുവൈറ്റില്‍ കൊണ്ടാടി. അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ ആയിരക്കണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.
വിശ്വാസികളുടെ ബാഹുല്യം പരിഗണിച്ച് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍ നടന്നത്.
ദുഃഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണി ലൂണിസ്, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ നേതൃത്വ൦ നല്കി. കുവൈറ്റ് ബിഷപ്പ് മാര്‍ കാമിലോ ബാലിന് ദുഃഖവെള്ളി സന്ദേശം നല്കി. സീറോമലബാര്‍ ലാറ്റിന്‍ ആരാധനാക്രമങ്ങളിലുള്ള ശുശ്രൂഷകളാണ് നടന്നത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം എസ് എം സി എ അബ്ബാസിയ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഞ്ഞിവീഴ്ത്തല്‍ നേര്‍ച്ചയും നടന്നു.പതിനായിരത്തോളം ആളുകളാണ് നേർച്ചയിൽ പങ്കെടുത്തത്