കുവൈറ്റ് : കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ പീഡിയാട്രീഷ്യനായ പ്രവാസി ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം . കുവൈറ്റ് സ്വദേശിയും മകനുമാണ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്.സംഭവത്തെ ശക്തമായി അപലപിച്ച് ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു .
പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സംഭവത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന് ഡോക്ടര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കുകയും 100 കെഡിയുടെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റ ഡോക്ടര്‍ ചികിത്സയിലാണ്