കുവൈത്ത് സിറ്റി : നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ലോക്ക് പൊളിച്ച് മോഷണം നടത്തിയ കുവൈത്ത് സിറിയൻ പൗരൻമാർ അറസ്റ്റിൽ. ആയുധങ്ങൾ ഉപയോഗിച്ച് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ലോക്ക് തകർക്കുകയും മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിച്ച വസ്തുക്കൾ അപഹരിക്കുകയും ചെയ്തു വരികയായിരുന്നു ഇവർ. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ സുരക്ഷാ വിഭാഗം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്