കുവൈത്ത് സിറ്റി : കുവൈറ്റിന്റെ അഭിമാനമായ ഷെയ്ഖ് ജാബര്‍ പാലം മലിനമാക്കിയാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് .ഒരു വർഷം മുതൽ മൂന്നുവർഷം വരെ തടവും 5000 ദീനാർ മുതൽ 50,000 ദീനാർ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.അത്യാധുനിക നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ആണ് ഷെയ്ഖ് ജാബർ പാലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 819 ഫിക്സഡ് ക്യാമറകൾ കൂടാതെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാൻ ടിൽറ്റ് സൂം ക്യാമറകളും മുഴുവൻ സമയ നിരീക്ഷണത്തിനായി ബ്രിഡ്ജിൽ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിസ്ഥിതി പൊലീസ് റോന്തുചുറ്റും. ജാബിർ പാലവും അനുബന്ധ ഭാഗങ്ങളും വൃത്തിയായിരിക്കുന്നത് ഉറപ്പാക്കാനാണ് ശക്തമായ ശിക്ഷ മുന്നറിയിപ്പ് നൽകിയത്.
റോഡും പാലവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യനിവാസികൾ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.