ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ നിര്യതനായി

കുവൈത്ത് സിറ്റി : പ്രവാസി മലയാളി യുവാവ് കുവൈറ്റിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ നിര്യാതനായി. താമരശ്ശേരി അണ്ടോണി സ്വദേശി പരേതനായ പുള്ളോരക്കുന്ന് ഇബ്രാഹിമിന്റെ മകൻ ഹുസൈൻ കുട്ടി (49) ആണ് മരിച്ചത് .

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.
പാത്തുമ്മയാണ് മാതാവ്.
ഭാര്യ നസീറ,
മക്കൾ: റഫ്ന , റൈഷാഫ്, റഫീഖ് .
സഹോദരങ്ങൾ: അഷ്റഫ് (കുവൈത്ത്), ഫൈസൽ, സുലൈഖ.
മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള പ്രവർത്തനങ്ങൾ കുവൈത്ത് കെ . എം. സി. സി. നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഷാഫി കൊല്ലം തുടങ്ങിയവരുടേ നേതൃത്വത്തിൽ നടക്കുന്നു