കുവൈത്ത് സിറ്റി : പന്ത്രണ്ടോളം വ്യാജ പാസ്പോർട്ടുകളുമായി ആറു ശ്രീലങ്കൻ പൗരരെ കുവൈത്ത് എയർപോർട്ട് സുരക്ഷാ വിഭാഗം പിടികൂടി.മൂന്ന് പുരുഷൻന്മാരും മൂന്ന് സ്ത്രീകളുമാണ് കുവൈത്തിൽ നിന്നും ബ്രിട്ടനിലേക്ക് വ്യാജ മലേഷ്യൻ പാസ്പോർട്ട് ഉപയോഗിച്ച് പോകാൻ ശ്രമിക്കവേ എയർപോർട്ടിൽ വെച്ച് പിടിയിലായതെന്ന് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.ഇന്ത്യ വഴിയാണ് കുവൈത്തിലേക്ക് വന്നതെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തി. ഇവരുടെ പക്കൽ നിന്നും ഒറിജിനൽ ശ്രീലങ്കൻ പാസ്പോർട്ടും വ്യാജ ഇന്ത്യൻ, മലേഷ്യൻ പാസ്പോർട്ടുകളും സുരക്ഷാ വിഭാഗം കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്