കുവൈത്ത് സിറ്റി : കുവൈറ്റില്‍ അവശ്യ മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനം .വ്യത്യസ്ത തരത്തിലുള്ള 291ഓളം മരുന്നുകളുടെ വില 50 ശതമാനം വരെ കുറയ്ക്കുമെന്ന് ആരോഗ്യമന്ത്രി ഡോ ബാസില്‍ അല്‍ സബാഹാണ് അറിയിച്ചത്. തീരുമാനം 30 ദിവസത്തിനുള്ളില്‍ നടപ്പാക്കും ..സി.സി രാഷ്ട്രങ്ങളിലെ മെഡിക്കല്‍ കമ്മിറ്റികളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വകാര്യ ഫാര്‍മസികളില്‍ മരുന്നുവിലകള്‍ ഗെസറ്റ് ലിസ്റ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.