ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ സർവേകൾ ആയിരക്കണക്കിന് വോട്ടിങ് യന്ത്രത്തിൽ തട്ടിപ്പ് നടത്താനുള്ള ശ്രമത്തിൻെറ ഭാഗമെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് മമത സർവേ ഫലങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.‘ഈ എക്സിറ്റ് പോൾ സർവേകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഇതൊരു തന്ത്രമാണ്. ആയിരക്കണക്കിന് വോട്ടിങ് മെഷീനിൽ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണിത്. ഇതിനെതിരെ ശക്തമായി അണിനിരക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. നാം ഒന്നിച്ച് ഈ സമരത്തിൽ അണിചേരണം’ – മമത കുറിക്കുന്നു.