കുവൈറ്റ് സിറ്റി :യുദ്ധ സാധ്യത കണക്കിലെടുത്ത് കുവൈത്ത് ആരോഗ്യമന്ത്രാലയം ആറു മാസത്തേക്കുള്ള മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതിയിട്ടുണ്ട് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് പറഞ്ഞു. ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം കാണുമെന്നും എത്രയും പെട്ടെന്ന് തന്നെ കൂടുതൽ മരുന്നുകളും ചികിത്സ ഉപകരണങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന് ഏതെങ്കിലും തരത്തിൽ സാധ്യതയുണ്ടെങ്കിൽ എല്ലാ സ്വദേശികൾക്കും വിദേശികൾക്കും റേഡിയേഷൻ സംരക്ഷണ മരുന്നുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു റേഡിയേഷൻ സംരക്ഷണ സെക്ടറുകൾ തുറന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു ആരോഗ്യരംഗത്ത് എല്ലാവിധ മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും ഒരു യുദ്ധത്തിന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി