മാവേലിക്കര വള്ളികുന്നത്ത് പൊലീസുകാരന് കൊലപ്പെടുത്തിയ വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ സൗമ്യക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്റെ മൊഴി. അജാസ് നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജസാണ് കാരണം എന്ന് പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ പോലീസിനോട് പറയാൻ പറഞ്ഞിരുന്നുവെന്നും മകന്റെ മൊഴി. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നടക്കും. ആശുപത്രിയില്‍ ചികില്‍സയിലുളള പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.