കുവൈത്ത് സിറ്റി :കുവൈത്തിലെ ഇന്ത്യൻ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ പ്രവാസി ടാക്സി കുവൈത്ത് ലോഗോ പ്രകാശനം ചെയ്തു. അബ്ബാസിയ കേരള അസോസിയേഷൻ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് റാഫി നന്തി അധ്യക്ഷതവഹിച്ചു. ലോക കേരള സഭ അംഗം ബാബു ഫ്രാൻസിസ് പ്രമോദിന് ലോഗോ നൽകി പ്രകാശനം നിർവഹിച്ചു കുവൈത്ത് യൂണിറ്റ് ഡിസ്ട്രിക് അസോസിയേഷൻ കൺവീനർ സലിംരാജ്, കേരള അസോസിയേഷൻ പ്രതിനിധി സാബു പീറ്റർ, ഷിബു എന്നിവർ സംസാരിച്ചു ട്രഷറർ സുനിൽ കുമാർ പറവൂർ സ്വാഗതവും റൊണാൾഡ് നന്ദിയും പറഞ്ഞു. സംഘടനയുമായി കൈകോർത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ 51 11 92 44
50 34 97 68 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു