കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നാടുകടത്തിയത് 148000 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. 2013 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്തു നിന്നും പുറത്താക്കിയ പ്രവാസികളുടെ എണ്ണം കുവൈറ്റ് ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്.പാര്‍പ്പിട നിയമ ലംഘകരായ പ്രവാസികളെയാണ് നാടുകടത്തിയിരിക്കുന്നത്. നാടു കടത്തപ്പെട്ടവരില്‍ 88000 പേര് സ്ത്രീകളും 60000 പേര് പുരുഷന്മാരുമാണെന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരെക്കാള് കൂടുതല്‍ ആറുവര്‍ഷത്തിനിടെ സ്ത്രീകളെയാണ് കുവൈറ്റ് രാജ്യത്തു നിന്നും നാടുകടത്തിയിരിക്കുന്നത്.
ആറ് വര്‍ഷത്തിനിടെ നാടുകടത്തപ്പെട്ടവരില്‍ 29000 പേര് ഇന്ത്യന്‍ പ്രവാസികളാണെന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നില്‍ ഈജിപ്ത് പ്രവാസികളാണ്. 16000 ഈജിപ്തുകാരെയാണ് നാടുകടത്തിയിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള 14000 പ്രവാസികളെയും 5000 നേപ്പാളികളെയും , 4000 എത്യോപ്യക്കാരെയും , 1700 ഫിലിപ്പിനോകളെയും നാടുകടത്തിയിട്ടുണ്ട്.