ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ഇന്ത്യ വിമാനം ഇരുപത്തിനാലുമണിക്കൂര്‍ പിന്നിട്ടിട്ടും പുറപ്പെടാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇന്നലെ ഉച്ചയ്ക്കു പുറപ്പെടേണ്ട എ.ഐ തൊള്ളായിരത്തിമുപ്പത്തിനാല് വിമാനമാണ് വൈകുന്നത്.
ഇന്നലെ ഉച്ചയ്ക്ക് വിമാനത്തിൽ കയറ്റി മൂന്നു മണിക്കൂറിനു ശേഷമാണ് സാങ്കേതിക തകരാർ കാരണം യാത്ര വൈകുമെന്ന് അറിയിച്ചത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇരുപത്തിനാലു മണിക്കൂർ പിന്നിട്ടിട്ടും വിമാനം പുറപ്പെടുന്നതിനെക്കുറിച്ചു വിവരങ്ങൾ അറിയിക്കാതായതോടെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. പ്രായമായവരും കുട്ടികളുമടക്കം മുന്നൂറോളം യാത്രക്കാരാണ് ദുരിതത്തിലായത്.