കുവൈത്ത് സിറ്റി: കുവൈത്തിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ 48 മണിക്കൂർ കസ്റ്റഡിയിൽ വെക്കുമെന്ന് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 170 കിലോമീറ്റിൽ വേഗതയിൽ വാഹനമോടിക്കുന്നവരെ 48 മണിക്കൂർ കസ്റ്റഡിയിൽ വെക്കാനും വാഹനം പിടിച്ചെടുക്കാനുമാണ് നിർദേശം ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി ഇൻഫർമേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ് അൽ കൻദരി വാർത്ത കുറിപ്പിൽ അറിയിച്ചതാണിത്. മണിക്കൂറിൽ 170 കിലോ മീറ്റിൽ വേഗതയിൽ വാഹനം ഓടിക്കുന്നവരെ 48 മണിക്കൂർ കസ്റ്റഡിയിൽ വെക്കാനും വാഹനം പിടിച്ചെടുക്കാനുമാണ് നിർദേശം. വാരാന്ത്യ ദിവസങ്ങളിലാണ് അമിത വേഗം ഉൾപ്പെടെ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ കൂടുതലായി നടക്കുന്നത് എന്നും 30 പേരെ ഇതിനകം കസ്റ്റഡിയിൽ എടുത്തതായും അദ്ദേഹം പറഞ്ഞു.