കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനം ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മലയാളി മരണപ്പെട്ടു . പത്തനംതിട്ട പുതുക്കുളം പുതുക്കുളത്ത് വീട്ടിൽ പി. തോമസ് ചാക്കോ (64) യാണു മരിച്ചത്. കനാർ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനായ ഇദ്ധേഹം വാഹനം സ്വയം ഡ്രൈവ് ചെയ്യുമ്പോഴാണു അസ്വസ്ഥത ഉണ്ടായത്..ഇതെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുകയുമുണ്ടായി. പിറകിലെ വാഹനങ്ങളിൽ ഉണ്ടായിരുന്ന ഫയർ ഫോർസ്സ് ഉദ്യോഗസ്ഥനും മറ്റും ചേർന്ന് ഇദ്ധേഹത്തെ മുബാറക് അൽ കബീർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു..മൃതദേഹം ഫർവാനിയ മോർച്ചറിയിലേക്ക് മാറ്റി. കുവൈത്തിൽ തന്നെയുള്ള അന്നമ്മ ചാക്കോ യാണു ഭാര്യ.മക്കൾ തോമസ് ജേക്കബ് , സാറാ ജേക്കബ് .