കുവൈത്ത് സിറ്റി
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാൺ ജ്വല്ലേഴ്സ് ഒരു കോടി രൂപ നൽകും.കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ നേരിട്ടാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറുക. 2018ലെ പ്രളയത്തെ അതിജീവിച്ചതുപോലെ ഈ പ്രളയത്തെയുംകേരളം ഒറ്റക്കെട്ടായി അതിജീവിക്കുമെന്നും കേരളത്തിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ കൈകോർക്കുമെന്നും ടി എസ് കല്യാണരാമൻ പറഞ്ഞു. ഈ സംഭാവനകൾക്ക് പുറമേ വിവിധ സർക്കാർ ഇതര സംഘടനകളുമായി ചേർന്ന് കല്യാൺ ജ്വല്ലേഴ്സ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകും. 2018ലെ പ്രളയകാലത്ത് രണ്ടു കോടിയിലധികം രൂപ കല്യാൺ ജ്വല്ലേഴ്സ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിരുന്നു.