കുവൈത്ത് സിറ്റി : കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ആരോഗ്യനില സംബന്ധിച്ചു ആശങ്ക വേണ്ടെന്ന് അധികൃതർ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അമീരി ദിവാൻ കാര്യ ആക്റ്റിംഗ് മന്ത്രി മുഹമ്മദ് ദൈഫുല്ല ഷറാർ വ്യക്തമാക്കി. സാധാരണ വൈദ്യ പരിശോധനക്ക് വിധേയനായ അമീർ സുഖം പ്രാപിച്ചു വരുന്നതായും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .