മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി പ്രമുഖ ബിസ്ക്കറ്റ് നിര്‍മ്മാണ കമ്പനി പാര്‍ലെ. പാര്‍ലെ ബിസ്ക്കറ്റിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ നിര്‍മ്മാണം ചുരുക്കിയെന്നും കമ്പനിയുടെ എക്സിക്യൂട്ടീവ് അറയിച്ചു.
പാര്‍ലെ ബിസ്ക്കറ്റിന്റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ 8,000- മുതല്‍ 10,000 വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് പാര്‍ലെയുടെ കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
‘നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാരിന് ഇടപെടാനും സാധിക്കില്ല. അതുകൊണ്ട് തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1929 ല്‍ സ്ഥാപിച്ച് പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.