കുവൈത്ത് സിറ്റി: ചികിത്സയ്ക്കിടെ ദന്താശുപത്രിയില്‍ വെച്ച് കുട്ടി മരിച്ച സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിശദാംശങ്ങള്‍ പരിശോധിക്കാനായി സ്വതന്ത്ര കമ്മിറ്റിയെ നിയോഗിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു .
ഫഹാഹീലിലെ ദന്തല്‍ ക്ലിനിക്കില്‍ വെച്ചാണ് സംഭവം. അനസ്തേഷ്യയുടെ അളവ് അമിതമായതിന്റെ ഫലമായാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം
കുവൈത്ത് സര്‍വകലാശാലയിലെ ദന്തരോഗ വിഭാഗത്തില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചുവെന്നും ഇവരുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ രാജ്യം വിട്ടുപോകുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഡോക്ടറെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.