കുവൈറ്റ് സിറ്റി :
കുവൈറ്റിലെ വഫ്രയില്‍ ബാച്ചിലേഴ്സിന്റെ എണ്ണം വര്‍ധിക്കുന്നു . രാജ്യത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വഫ്ര റസിഡന്‍ഷ്യല്‍ പ്രദേശത്ത് ബാച്ചിലര്‍മാര്‍ വാടകയ്ക്കെടുക്കുന്ന വീടുകളുടെ എണ്ണം വളരെ വലുതാണെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി അധികൃതരാണ് വ്യക്തമാക്കിയത്.
വഫ്ര റസിഡന്‍ഷ്യല്‍ പ്രദേശത്തെ താമസക്കാരില്‍ 60 ശതമാനം പേരും ബാച്ചിലര്മാരാണെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്തെ താമസക്കാരുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ബാച്ചിലര്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഔഖാഫ് മന്ത്രാലയം മുന്സിപാലിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാച്ചിലര്‍മാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ലെങ്കില്‍ പവര്‍കട്ട് ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കും.