കുവൈത്ത് സിറ്റി :
കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആരോഗ്യകേന്ദ്രങ്ങളിലേക്ക് റിക്രൂട്ട്മെന്റ് എന്ന പേരിൽ ചില ഓൺലൈൻ സൈറ്റുകളിൽ പ്രചരിക്കുന്ന പരസ്യം വ്യാജമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. വരുന്ന നവംബർ മാസം ഇതിനുവേണ്ടിയുള്ള ഇന്റർവ്വ്യു നടക്കുമെന്നാണു പരസ്യത്തിൽ അറിയിച്ചിരിക്കുന്നത്.ഉദ്യോഗാർത്ഥികൾ തട്ടിപ്പിൽ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി..എംബസി നടത്തിയ അന്വേഷണത്തിൽ സി എ . ഇന്റർ നാഷനൽ ഡൽഹി എന്ന സ്ഥാപനമാണു റിക്രൂട്ട്മെന്റിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.