വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിച്ച് ഹരിത നഗരമൊരുക്കാൻ പദ്ധതി :കുവൈത്തിന് ഇനി പച്ചപ്പിന്റെ കുളിര്

കുവൈത്ത് സിറ്റി
കുവൈത്തിലെ സ​ബാ അ​ഹ്​​മ​ദ് സി​റ്റി​യി​ലെ റോ​ഡ് പ​രി​സ​ര​ങ്ങ​ളി​ലും ഖൈ​റാ​ന്‍ പാ​ര്‍പ്പി​ട ഏ​രി​യ​ക​ളി​ലും വ​ന​വ​ത്​​ക​ര​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കാ​ര്‍ഷി​ക ഫി​ഷ​റീ​സ് വ​കു​പ്പ് മേ​ധാ​വി ഗാ​നിം അ​ല്‍ സി​ന്‍ത് അറിയിച്ചു..അ​ഞ്ച് വ​ര്‍ഷ​ത്തി​ന​കം പൂ​ര്‍ത്തീ​ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. 28.5 മി​ല്യ​ണ്‍ കു​വൈ​ത്ത് ദീ​നാ​ര്‍ (94 മി​ല്യ​ണ്‍ യു.​എ​സ്​ ഡോ​ള​ര്‍) പദ്ധതിക്കായി ചിലവഴിക്കുക. .ഇ​ത്ത​രം പ​ദ്ധ​തി ര​ണ്ടു​മാ​സം മു​മ്പ് മ​ന്ത്രി​സ​ഭ പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള സ​ഹാ​യം ന​ല്‍കു​മെ​ന്നും ജ​ല​സേ​ച​ന വ​കു​പ്പി​െൻറ കീ​ഴി​ല്‍ കൃ​ഷി​ചെ​യ്യാ​നാ​വ​ശ്യ​മാ​യ വെ​ള്ളം എ​ത്തി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു
പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നു​ള്ള ബ​ജ​റ്റ് ധ​ന​മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും ഭ​വ​ന​ക്ഷേ​മ വ​കു​പ്പാ​ണ്​ ഇ​തി​നു​ള്ള ഡി​സൈ​നു​ക​ള്‍ ന​ല്‍കി​യ​തെ​ന്നും സി​ന്‍ദ് അ​റി​യി​ച്ചു.കൂ​ടു​ത​ല്‍ ശു​ദ്ധ​വാ​യു ല​ഭി​ക്കാ​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ണ​ല്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഇ​തു​മു​ലം സാ​ധി​ക്കും. സി​റ്റി​യു​ടെ ഭം​ഗി​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഭ​വ​ന​ക്ഷേ​മ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.സ​ബ അ​ല്‍ അ​ഹ്​​മ​ദ് ന​ഗ​ര​ത്തി​െൻറ വ​ന​വ​ത്​​ക​ര​ണ​ത്തി​നും 18 ജ​ല​സം​ഭ​ര​ണി​ക​ളു​ടെ പ​മ്പി​ങ്​ റൂ​മു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും ഖൈ​റാ​ന്‍ പാ​ര്‍പ്പി​ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ച് പൊ​തു ഉ​ദ്യാ​ന​ങ്ങ​ള്‍ സ്ഥാ​പി​ക്കു​വാ​നു​മാ​യി 1.5 ദ​ശ​ല​ക്ഷം ദീ​നാ​ര്‍ ചെ​ല​വ​ഴി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സൂ​ര്‍ തു​റ​മു​ഖ​ത്തു നി​ന്ന്​ വ​ഫ്‌​റ​യി​ലേ​ക്കു​ള്ള 30 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​െൻറ പ​രി​സ​ര​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും 12 നി​ര​ക​ളാ​യി​ട്ടാ​യി​രി​ക്കും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.അ​ബ്​​ദു​ല്ല തു​റ​മു​ഖ​ത്തു നി​ന്ന് വ​ഫ്‌​റ​യി​ലേ​ക്കു​ള്ള 24 കി​ലോ​മീ​റ്റ​ര്‍ റോ​ഡി​െൻറ പ​രി​സ​ര​ങ്ങ​ളി​ലും മ​രം ന​ടും. അ​ഷ്‌​റ​ഗ്, അ​റാ​ഖ്, റു​ഗ​ല്‍ തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് ന​ട്ടു​വ​ള​ര്‍ത്താ​ന്‍ കാ​ര്‍ഷി​ക വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.