കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഈ മാസത്തോടെ സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങള്‍, റോഡ് ഗതാഗതം തുടങ്ങിയവ സുതാര്യമാക്കുവാന് മുന്‍ കരുതലുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആറു ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സുരക്ഷാ സംവിധാനവും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ട മുന്‍ കരുതലുകളും സ്വീകരിച്ചതായി മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ പുതിയ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്നത് കണക്കിലെടുത്തു സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക പോലീസ് പെട്രോളിംഗ് ഉണ്ടാവും. വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കള്‍ സുരക്ഷാ അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസിനോട് സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.